1974 · song 3

Indeevarangal Poothu

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ഇന്ദീവരങ്ങള്‍ പൂത്തു പൂത്തു പൂമണമിവിടെ പൊഴിയുകയോ ഇന്ദിന്ദിരങ്ങള്‍ പുഷ്പപരാഗ ചിപ്പി തുറക്കുകയോ ഇന്ദ്രിയമഞ്ചിലുമേതോ സ്വപ്ന- സുഗന്ധം വന്ന് നിറയുകയോ എന്നില്‍ നീയൊരു ചന്ദനലതയായ് പുല്‍കിപ്പടരുകയോ പനിനീര്‍പ്പന്തലില്‍ മാരനു നല്‍കാന്‍ മധുരസമൊരുക്കും വൈശാഖം പനിനീര്‍പ്പന്തലില്‍ മാരനു നല്‍കാന്‍ മധുരസമൊരുക്കും വൈശാഖം നീയതിലൊരു പൂവല്ലേ എന്റെ നീലാംബുജമല്ലേ ചൂടിക്കൂ ചൂടിക്കൂ നിന്റെ യൗവ്വന- മധുമഞ്ജരിയിലെ രോമാഞ്ചം - രോമാഞ്ചം (ഇന്ദീവരങ്ങള്‍..) നളചരിതത്തിലെ അരയന്നങ്ങളെ ദൂതിനയക്കും വൈശാഖം നീയൊരു ദമയന്തിയല്ലേ എന്റെ ആരാധികയല്ലേ നേദിക്കൂ നേദിക്കൂ നിന്റെ മാനസ മലര്‍ത്താലത്തിലെ നൈവേദ്യം - നൈവേദ്യം (ഇന്ദീവരങ്ങള്‍..)

Published by the catalogue editor. Rights remain with the original creators.