1953 · song 8

Paadunna Paadunna

From Lokaneethi

Credits

Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

പാടുന്നു പാടുന്നു ഞങ്ങള്‍ പാരില്‍ കൂടുന്ന താപങ്ങള്‍ തീരാന്‍ സ്വര്‍ണ്ണം വിളയുന്ന മണ്ണില്‍ ഒരു പുണ്യത്തിടമ്പായ് പിറന്നേ സ്വര്‍ഗ്ഗം വിരിയുന്ന മണ്ണില്‍ ഒരു സ്വപ്നത്തിടമ്പായ് പിറന്നേ കയ്യിലമൃതക്കുടവും കൊണ്ട് കല്പവൃക്ഷങ്ങള്‍ തടവും ഇപ്പുണ്യനാട്ടിലെ മക്കള്‍  വയര്‍വറ്റിക്കരയുകയെന്നോ ഇല്ലിതു കേള്‍ക്കുകയില്ല  തെല്ലുമിങ്ങെഴും മംഗലമല്ല പുല്ലുപാടത്തിന്‍ മാറില്‍  കേള്‍ക്കുമല്ലലിന്‍ പാഴ്വിളി മാറ്റാന്‍ പാടുന്നു പാടുന്നു ഞങ്ങള്‍ പാരില്‍ കൂടുന്ന താപങ്ങള്‍ തീരാന്‍

Published by the catalogue editor. Rights remain with the original creators.