1974 · song 2

Indeevarangal Poothu

Credits

Singer
P Jayachandran P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ഇന്ദീവരങ്ങൾ പൂത്തു പൂത്തു പൂമണമിവിടെ പൊഴിയുകയോ ഇന്ദിന്ദിരങ്ങൾ പുഷ്പപരാഗ- ച്ചിപ്പി തുറക്കുകയോ ഇന്ദ്രിയമഞ്ചിലുമേതോ സ്വപ്ന- സുഗന്ധം വന്നു നിറയുകയോ എന്നിൽ നീയൊരു ചന്ദനലതയായ് പുൽകിപ്പടരുകയോ പാമ്പിന്‍ കാവില് പാലപ്പൂവിലും മധുരസം തുളുമ്പും വൈശാഖം പനിനീർപന്തലിൽ മാരനു നൽകാൻ മധുരരസം ഒരുക്കും വൈശാഖം നീയതിലൊരു പൂവല്ലേ - എന്റെ നീലാംബുജമല്ലേ ചൂടിക്കൂ ചൂടിക്കൂ നിന്റെ യൗവന മധുമഞ്ജരിയിലെ രോമാഞ്ചം രോമാഞ്ചം (ഇന്ദീവരങ്ങൾ..) നാലില്ലങ്ങളിൽ ഋതുമംഗലകൾ മൃഗമദം ചാർത്തും വൈശാഖം നളചരിതത്തിലെ അരയന്നങ്ങളെ ദൂതിനയക്കും വൈശാഖം നീയൊരു ദമയന്തിയല്ലേ - എന്റെ ആരാധികയല്ലേ നേദിക്കൂ നേദിക്കൂ നിന്റെ മാനസ മലര്‍ത്താലത്തിലെ നൈവേദ്യം നൈവേദ്യം (ഇന്ദീവരങ്ങള്‍..)

Published by the catalogue editor. Rights remain with the original creators.