Sethubandhanam poster

1974 · song 6

Pinchu Hridayam

Credits

Singer
P Madhuri Chorus
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

പിഞ്ചുഹൃദയം ദേവാലയം കിളികൊഞ്ചലാക്കോവിൽ മണിനാദം പുലരിയും പൂവും പൈതലിൻ ചിരിയും ഭൂമിദേവി തന്നാഭരണങ്ങൾ പിഞ്ചുഹൃദയം ദേവാലയം ഒരു നിമിഷത്തിൽ പിണങ്ങും അവർ ഒരിക്കലും കൂടില്ലെന്നുരയ്ക്കും ഒരു നിമിഷം കൊണ്ടിണങ്ങും ചിരിയുടെ തിരയിലാ പരിഭവമലിയും കുറ്റങ്ങൾ മറക്കും കുഞ്ഞുങ്ങൾ സത്യത്തിൻ പ്രഭ തൂകും ദൈവങ്ങൾ (പിഞ്ചു..) കഥയറിയാതവർ കരയും -ചുടു നെടുവീർപ്പിൽ ഭാവന വിരിയും പകൽ പോലെ തെളിയും മനസ്സിൽ ഒരിക്കലും തീരാത്ത സ്നേഹത്തേൻ നിറയും കുറ്റങ്ങൾ മറക്കും കുഞ്ഞുങ്ങൾ സത്യത്തിൻ പ്രഭ തൂകും ദൈവങ്ങൾ (പിഞ്ചു..)

Published by the catalogue editor. Rights remain with the original creators.