Sethubandhanam poster

1974 · song 2

Manjakkilee Swarnakkilee

Credits

Singer
Latha Raju
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

മഞ്ഞക്കിളീ സ്വർണ്ണക്കിളീ മയിൽപ്പീലിക്കാട്ടിലെ വർണ്ണക്കിളീ അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ അനിയത്തി കൂട്ടിനുണ്ടോ വീട്ടിൽ അനിയത്തി കൂട്ടിനുണ്ടോ ( മഞ്ഞക്കിളീ) അമ്മയാ വീട്ടിൽ അച്ഛനീ വീട്ടിൽ ഞങ്ങൾ അനാഥരല്ലോ (2) അമ്മയും അച്ഛനും ഒരുമിച്ചു വാഴാൻ എത്ര കൊതിയാണെന്നോ ഞങ്ങൾക്കെത്ര കൊതിയാണെന്നോ (മഞ്ഞക്കിളീ...) മഞ്ഞിന്റെ കുളിരിൽ നിങ്ങളെയച്ഛൻ മാറിൽ കിടത്താറുണ്ടോ (2) താമരപ്പൂവിളം തൂവൽ മിനുക്കീ തഴുകിയുറക്കാറുണ്ടോ അമ്മ താരാട്ട് പാടാറുണ്ടോ ( മഞ്ഞക്കിളീ..)

Published by the catalogue editor. Rights remain with the original creators.