1974 · song 1

Hridayathinoru Vaathil

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ഹൃദയത്തിനൊരു വാതിൽ സ്‌മരണതൻ മണിവാതിൽ തുറന്നു കിടന്നാലും ദുഃഖം അടഞ്ഞു കിടന്നാലും ദുഃഖം ഹൃദയത്തിനൊരു വാതിൽ രത്നങ്ങളൊളിക്കും പൊന്നറകൾ പുഷ്‌പങ്ങൾ വാടിയ മണിയറകൾ ശില്‌പങ്ങൾ തിളങ്ങുന്ന മച്ചകങ്ങൾ സർപ്പങ്ങളൊളിക്കുന്ന നിലവറകൾ തുറന്നാൽ പാമ്പുകൾ പുറത്തു വരും അടഞ്ഞാൽ രത്‌നങ്ങളിരുട്ടിലാകും (ഹൃദയത്തിനൊരു..) കൗമാരം വിടർത്തി കല്‌പനകൾ യൗവനം കൊളുത്തി മണിദീപങ്ങൾ അനുരാഗഭാവനാമഞ്ജരികൾ അവയിന്നു വ്യാമോഹനൊമ്പരങ്ങൾ കരഞ്ഞാൽ ബന്ധുക്കൾ പരിഹസിക്കും ചിരിച്ചാൽ ബന്ധങ്ങൾ ഉലഞ്ഞുപോകും ഹൃദയത്തിനൊരു വാതിൽ സ്‌മരണതൻ മണിവാതിൽ തുറന്നു കിടന്നാലും ദുഃഖം അടഞ്ഞു കിടന്നാലും ദുഃഖം ഹൃദയത്തിനൊരു വാതിൽ

Published by the catalogue editor. Rights remain with the original creators.