1974 · song 6

Premathin Veenayil

Credits

Singer
P Jayachandran P Madhuri
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

പ്രേമത്തിൻ വീണയിൽ സ്വരമുയർന്നൂ ഗാനത്തിൻ യമുനയിൽ തിരമറിഞ്ഞു ഈയനുഭൂതികൾ മധുപകർന്നു ഇനിയൊഴുകാമിരു തോണികളായ് - തോണികളായ് (പ്രേമ..) സ്വപ്നമയൂരച്ചിറകുകളിൽ സ്വർഗനിറങ്ങൾ പകർന്നവളേ മനസ്സിൻ മായാവീഥികളിൽ മഴവില്ലായി വിടർന്നവളേ ഏഴു നിറങ്ങൾ പകർന്നു തരൂ ഏദൻകനിയുടെ വീഞ്ഞു തരൂ (പ്രേമ..) കാത്ത കിനാവിൻ കല്പടവിൽ കാൽത്തളയൊച്ചകൾ കേട്ടല്ലോ കല്പനതൻ മണിമഞ്ചത്തിൽ കൈവള തരിവള കിലുങ്ങിയല്ലോ സ്വരമായ് ലയമായ് ഒഴുകിവരൂ സ്വർഗ്ഗം മണ്ണിൽ കൊണ്ടു വരൂ (പ്രേമ..)

Published by the catalogue editor. Rights remain with the original creators.