1974 · song 3

Panchami Sandhyayil

Credits

Singer
Ponkunnam Ravi
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

പഞ്ചമിസന്ധ്യയിൽ പാതിവിടർന്നൊരു പരിഭവപുഷ്പം നിൻ കവിളിൽ ഒരു ചുംബനത്താൽ ഒരു സാന്ത്വനത്താൽ ഓമനേയാമലർ കൊഴിയും പകരം നാണത്തിൻ പൂവിരിയും (പഞ്ചമി...) കാഞ്ചനപ്പുഞ്ചിരിയിൽ കവിതതൻ കാലവർഷം സഖീ നിന്റെ ചെഞ്ചൊടിയിൽ മധുമയ മോഹവർഷം നിൻ സ്വപ്നവീണകളിൽ നീലാംബരി നടനം നിന്റെ പ്രതീക്ഷകളിൽ രതിചന്ദ്രികാമധുരം (പഞ്ചമി...) എന്നോർമ്മതൻ നദിയിൽ നിൻ പ്രേമ പൊൻതരികൾ എൻ മോഹമാണതുനിൻ നിൻജീവസ്പന്ദനങ്ങൾ ഈ ചൈത്രസന്ധ്യയിലെ ഏകാന്തകല്പടവിൽ ഇനിയെന്നുമോർക്കുവാൻ നിൻ പ്രണയാമൃതം ചൊരിയൂ (പഞ്ചമി..)

Published by the catalogue editor. Rights remain with the original creators.