1974 · song 2

Pallavi Maathram

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

ആ..... പല്ലവി മാത്രം പറഞ്ഞു തന്നൂ പവിഴം കെട്ടിയ വീണതന്നൂ പാടുവാനെന്നെ ഒരുക്കിനിർത്തീ ഗായകനെങ്ങോ മറഞ്ഞു നിന്നൂ (പല്ലവി..) ജന്മാന്തരസ്മൃതി പുൽകിയുണർത്തുന്ന സുന്ദരശൃംഗാര ഗാനം പഞ്ചേന്ദ്രിയങ്ങളിൽ ഊറിപടരുന്ന പാവന ചൈതന്യ ഗാനം എങ്ങനെ ഞാൻ പൂർണ്ണമാക്കും എൻ ദേവനരികിൽ ഇല്ലെങ്കിൽ (പല്ലവി..) വർണ്ണമനോഹര ദീപമഹോത്സവ ഭംഗി തുളുമ്പുമീ രംഗം എന്നിലെ സർഗ്ഗ പ്രതിഭാങ്കുരങ്ങളെ പൊന്നണിയിക്കുന്ന രംഗം എങ്ങനെ ഞാൻ ധന്യമാക്കും എൻ ദേവനരികിൽ ഇല്ലെങ്കിൽ (പല്ലവി..)

Published by the catalogue editor. Rights remain with the original creators.