1974 · song 4
Nattu Nanaykkaathe
Credits
- Singer
-
S Janaki
- Lyricist
- Yusufali Kecheri
- Composer
- K Raghavan
Lyrics
നട്ടു നനയ്ക്കാതെ തൊട്ടു തലോടാതെ..
നട്ടു നനയ്ക്കാതെ തൊട്ടു തലോടാതെ
പൊട്ടിവിരിഞ്ഞല്ലോ പൂമുല്ല - എന്റെ
ഖല്‍ബിലെ സ്നേഹത്തിന് തൈമുല്ല
വലിയപെരുന്നാള്പിറ പോലെ
വന്നെന്റെ മുന്നില്‍ ഉദിച്ചവനേ
കരളില്‍ പടരുന്ന നറുമണം വിതറുന്ന
കുടമുല്ല പൂത്തതു നീയറിഞ്ഞോ
തന്തിന്നോ .. താനിന്നോ ..
തനതാനതന്ത താനതന്ത
താനതന്തിന്നാനോ
തനതാനതന്ത താനതന്ത
താനതന്തിന്നാനോ
(നട്ടു നനയ്ക്കാതെ..)
തട്ടം കൊണ്ടെന്‍ മുഖം മറച്ചാലും
തട്ടിത്തെറിപ്പിക്കും മണിമാരൻ
മനസ്സിന്നുള്ളിലെ മുന്തിരിക്കുലയിലെ
മധുരം ചോദിച്ച മലര്‍മാരന്‍
തന്തിന്നോ .. താനിന്നോ ..
തനതാനതന്ത താനതന്ത
താനതന്തിന്നാനോ
തനതാനതന്ത താനതന്ത
താനതന്തിന്നാനോ
(നട്ടു നനയ്ക്കാതെ..)
Published by the catalogue editor. Rights remain with the original creators.