Nellu poster

1974 · song 4

Neelaponmaane

From Nellu

Credits

Singer
KJ Yesudas P Madhuri
Lyricist
Vayalar
Composer
Salil Chowdhury

Lyrics

നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ വെള്ളിവെയിലു നെയ്ത പുടവ വേണോ പുളിയിലക്കര പുടവ വേണോ ചോലപ്പൊന്മാനെ (നീലപ്പൊന്മാനേ..) കാക്കപ്പുലനാൾ പാലരി ഇന്ന് കാവിലെല്ലാം കാവടി കാക്കപ്പുലനാൾ പാലരി ഇന്ന് കാവിലെല്ലാം കാവടി കൊച്ചുകാവളം കാളി തങ്കത്താലിതീർക്കാറായ് മനസ്സേ തേൻ കുടിക്കൂ നീ (നീലപ്പൊന്മാനേ..) വീട്ടിലെത്താൻ നേരമായ് മുളം- കൂട്ടിലെത്താൻ നേരമായ് വീട്ടിലെത്താൻ നേരമായ് മുളം- കൂട്ടിലെത്താൻ നേരമായ് കൊച്ചു കന്നിപ്പൂവാലീ കന്നിമാല കോർക്കാ‍റായ് മനസ്സേ തേൻ കുടിക്കൂ നീ (നീലപ്പൊന്മാനേ..) തേൻ‌വരിയ്ക്ക കാട്ടിലെ - വെൺ‌ തേക്കു പൂക്കും കാട്ടിലെ തേൻ‌വരിയ്ക്ക കാട്ടിലെ - വെൺ‌ തേക്കു പൂക്കും കാട്ടിലെ പിഞ്ചു പീലിച്ചെങ്ങാലീ നിന്റെ പാട്ടു ഞാൻ കേട്ടൂ മനസ്സേ താളമാകൂ നീ (നീലപ്പൊന്മാനേ..)

Published by the catalogue editor. Rights remain with the original creators.