1974 · song 7

Viplavam Jayikkatte

Credits

Singer
KJ Yesudas P Madhuri Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

വിപ്ലവം ജയിക്കട്ടേ വിഗ്രഹങ്ങള് തകരട്ടേ സഹ്യസാനുക്കളുണരട്ടേ സുപ്രഭാതങ്ങള്‍ ചുവക്കട്ടേ (വിപ്ലവം..) കാട്ടുതിരികള്‍ കപ്പല്‍കയറ്റും തോട്ടമുടമകളേ തോല്‍ക്കുകില്ലിനി നിങ്ങടെയോട്ട- ത്തോക്കിനു മുന്നില്‍ തൊഴിലാളി തോല്‍ക്കുകില്ലിനി തൊഴിലാളി തൊഴിലാളി ഐക്യം സിന്ദാബാദ് തൊഴിലാളി ഐക്യം സിന്ദാബാദ് നാട്ടുകാരുടെ രക്തമൊഴുക്കിയ കോട്ടക്കൊത്തളങ്ങള് കാത്തു കിടക്കാന്‍ നിങ്ങടെ വേട്ട- പ്പട്ടിയല്ലിനി തൊഴിലാളി വേട്ടപ്പട്ടിയല്ലിനി തൊഴിലാളി അഖിലലോക തൊഴിലാളികളെ സംഘടിക്കുവിൻ അഖിലലോക തൊഴിലാളികളെ സംഘടിക്കുവിൻ (വിപ്ലവം..) ഇല്ലം കണ്ടു മരിച്ചിട്ടില്ലി- വിടിന്നലത്തെ തൊഴിലാളി ഇല്ലിത്തൂവല്‍ മലയില്‍ പച്ചില- യില്ലം പണിയും തൊഴിലാളി തൊഴിലാളി ഐക്യം സിന്ദാബാദ് തൊഴിലാളി ഐക്യം സിന്ദാബാദ് കോടിപ്പൂക്കള്‍ വിരിയട്ടേ - ഒരു കോടിക്കൊടികള്‍ വിടരട്ടേ ഇക്കൊടി ചോരയില്‍ മുക്കിയുയര്‍ത്തിയ രക്തസാക്ഷികള്‍ ജയിക്കട്ടേ രക്തസാക്ഷികള്‍ ജയിക്കട്ടേ അഖിലലോക തൊഴിലാളികളെ സംഘടിക്കുവിൻ അഖിലലോക തൊഴിലാളികളെ സംഘടിക്കുവിൻ (വിപ്ലവം..)

Published by the catalogue editor. Rights remain with the original creators.