1974 · song 5

Marikkaan Njangalkku Manassila

Credits

Singer
KJ Yesudas P Madhuri Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാ കരയാൻ ഞങ്ങൾക്ക് മനസ്സില്ല മുതലാളിത്തമേ നിൻ മുന്നിൽ ഇനി മുട്ടു മടക്കാൻ മനസ്സില്ലാ (മരിക്കാൻ..) തളിരും തിരിയും പോലെ ഞങ്ങടെ തലയും കനിയും നുള്ളുന്നവരേ കന്യകമാരുടെ കണ്ണീർമാറിൽ കാമ നഖങ്ങളമർത്തുന്നവരേ വാളുറയിലിടൂ ... വാളുറയിലിടൂ കാപാലികരേ വാളുറയിലീടൂ (മരിക്കാൻ..) കരിവെള്ളൂരിലെ മണ്ണിൽ വിപ്ലവ കഥകളിരമ്പും വയലാറിൽ പൊരുതി മരിച്ച സഖാക്കൾ ഞങ്ങടെ സമരമുഖത്തിലെ നേതാക്കൾ ഞങ്ങൾ വരുന്നൂ... ഞങ്ങൾ വരുന്നൂ നിങ്ങൾക്കെതിരേ ഞങ്ങൾ വരുന്നൂ (മരിക്കാൻ..)

Published by the catalogue editor. Rights remain with the original creators.