1974 · song 1

Allimalarkkilimakale

Credits

Singer
P Madhuri
Lyricist
ONV Kurup
Composer
G Devarajan

Lyrics

ആ.. ആ.. ആ.. അല്ലിമലര്‍ക്കിളിമകളേ ചൊല്ലു ചൊല്ലു നിന്റെ ചുണ്ടിലെ നല്ലോലക്കുറി കല്യാണക്കുറി എന്റെയോ നിന്റെയോ (അല്ലിമലര്‍ക്കിളി..) പൂപോലെ വില്ലെടുത്ത് കുലച്ചൊടിച്ചു - പണ്ടു പൂമകള്‍ക്കു രാമനല്ലോ പുടവകൊടുത്തു ഭൂമീമലയാളമാകെ പാടിയ കിളിയേ രാമനെന്നെ കൊണ്ടുപോകാനെന്നുവരും -എന്റെ രാമനെന്നെ താലികെട്ടാനെന്നു വരും ഓ.. (അല്ലിമലര്‍ക്കിളി..) ശ്രീപാര്‍വതി പണ്ടുപണ്ട് തപസ്സുചെയ്തു - അന്ന് തീപോലും ഭഗവതിക്കു കുളിരുപെയ്തു ഭാഗ്യമുള്ള കൈകള്‍നോക്കി പാടുമെന്‍ കിളിയേ ഈ കാട്ടുകിളി നോറ്റിരുന്നതെന്നുവരും -എന്റെ മാരനെന്നെ മാലയിടാനെന്നുവരും ഓ.. (അല്ലിമലര്‍ക്കിളി..) പൂവാകകള്‍ പട്ടുകുട നിവര്‍ത്തിയല്ലോ മലര്‍- പൂണാരം താഴ്വരകള്‍ അണിഞ്ഞുവല്ലോ പൂവമ്പന്‍വരണൊണ്ടോ ചൊല്ലെടി കിളിയേ ദേവനെന്നെ തേരിലേറ്റാനെന്നു വരും -എന്റെ മാരനെന്നെ തേരിലേറ്റാനെന്നു വരും ഓ.. (അല്ലിമലര്‍ക്കിളി..) ആഹഹാ ... ഹാഹഹാ ഓഹൊഹോ..ഓഹൊഹോ

Published by the catalogue editor. Rights remain with the original creators.