1974 · song 4

Sathyathin Chirakodinju

From Nathoon

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍ മര്‍ത്ത്യന്റെ വിലകുറഞ്ഞു സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍ മര്‍ത്ത്യന്റെ വിലകുറഞ്ഞു കര്ത്താവിന്‍ കാല്‍തളിരില്‍ - പെണ്ണിന്‍ കരള്‍ക്കാസ വീണുടഞ്ഞു സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍ മര്‍ത്ത്യന്റെ വിലകുറഞ്ഞു ശരിയുടെ മുഖമാരു കണ്ടു - തെറ്റിന്‍ നിറങ്ങളില്‍ മയങ്ങുന്നു ലോകം ശരിയുടെ മുഖമാരു കണ്ടു - തെറ്റിന്‍ നിറങ്ങളില്‍ മയങ്ങുന്നു ലോകം പകലിരവാക്കുന്നു ഹൃദയം പാപത്തിന്‍ കാടായ ഹൃദയം ആശ്രയമെവിടേ - ഈ ദു:ഖഭൂമിയില്‍ അഭയമെവിടേ സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍ മര്‍ത്ത്യന്റെ വിലകുറഞ്ഞു സത്യത്തിന്‍ ചിറകൊടിഞ്ഞു വാളെടുക്കുന്നവനൊരുവന്‍ വാളാല്‍ നശിക്കുന്നതപരന്‍ വാളെടുക്കുന്നവനൊരുവന്‍ വാളാല്‍ നശിക്കുന്നതപരന്‍ മുട്ടിയാല്‍ തുറക്കാത്ത വാതില്‍ തേടിയാല്‍ കാണാത്ത ദൈവം ആലയമെവിടേ - ഈശ്വരാ നീ വാഴും ആശ്രമമെവിടേ സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍ മര്‍ത്ത്യന്റെ വിലകുറഞ്ഞു

Published by the catalogue editor. Rights remain with the original creators.