1974 · song 3

Oru Kannil Oru Kadal

From Nathoon

Credits

Singer
KJ Yesudas LR Anjali
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

ഒരു കണ്ണിൽ ഒരു കടലിളകും കടലിൽ കോടിത്തിരയിളകും കടലിൽ പ്രേമത്തിരയിൽ സ്വപ്ന- കളിവള്ളം തുഴയും ആരുടെ കണ്ണിൽ ആരുടെ കണ്ണിൽ ആരോമലാളേ നിൻ കണ്ണിൽ ഒരു കണ്ണിൽ ഒരു കടലിളകും കടലിൽ കോടിത്തിരയിളകും ഒരു ചുണ്ടിൽ ഒരു പൂ വിരിയും പൂവിലൊരായിരമിതൾ വിരിയും പൂവിൽ പൊന്നൊളിയിതളിൽ പ്രേമത്തേൻ മധുവൂറി വരും ആരുടെ ചുണ്ടിൽ ആരുടെ ചുണ്ടിൽ ആരോമലാളേ നിൻ ചുണ്ടിൽ ഒരു കണ്ണിൽ ഒരു കടലിളകും കടലിൽ കോടിത്തിരയിളകും കവിളിൽ നാണച്ചുഴി വിടരും ചുഴിയിൽ പ്രേമപ്പൂവിളകും ചുഴിയിൽ ഇളകും പൂവിന്നിതളുകൾ പുതിയൊരു കഥ പറയും ആരുടെ കവിളിൽ ആരുടെ കവിളിൽ ആരോമലാളേ നിൻ കവിളിൽ ഒരു കണ്ണിൽ ഒരു കടലിളകും കടലിൽ കോടിത്തിരയിളകും

Published by the catalogue editor. Rights remain with the original creators.