1974 · song 1

Kaarthika Njaattuvela

From Nathoon

Credits

Singer
KJ Yesudas Chorus
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ കുളിരിൻ മലരുതിരും പാതിരാവിൽ കൂട്ടിന്നു പോരുമോ പൈങ്കിളിയേ കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ പൊടിയരിച്ചോറു തരാം പുഴുങ്ങിയ കപ്പതരാം പൊന്നേ നിൻ കണ്ണിനൊക്കും കരിമീൻ വറുത്തുതരാം വളവരയ്ക്കുള്ളിലെന്റെ തഴപ്പാ വിരിച്ചു തരാം വൈക്കം കായലിലെ കുളിരുതരാം - കുളിരുതരാം നടയിലെ വിളക്കണഞ്ഞു തൊടിയിലെ പൂവുലഞ്ഞു നാണിച്ചു കാറ്റലകൾ കാടിന്റെ കതകടച്ചു കരിമുകിൽകാവടികൾ മാനത്തു നിറ നിറച്ചു കള്ളീ നീയിനിയും പിണക്കമാണോ - പിണക്കമാണോ കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ കുളിരിൻ മലരുതിരും പാതിരാവിൽ കൂട്ടിന്നു പോരുമോ പൈങ്കിളിയേ കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ

Published by the catalogue editor. Rights remain with the original creators.