1974 · song 2

Ente Hridayam

Credits

Singer
P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

എന്റെ ഹൃദയം വാനം മുട്ടും വസന്തമാളിക സ്വപ്നചന്ദ്രിക സ്വർണ്ണം മെഴുകും വസന്തമാളിക എങ്ങുമെങ്ങും മണിയറകൾ എങ്ങും മാധവ മലരൊളികൾ മലരൊളികൾ ( എന്റെ..) വജ്രഭിത്തികൾ വൈഡൂര്യവാതിൽ പത്മരാഗക്കോവണികൾ നീലമച്ചിൽ മുത്തുമണികൾ താഴെ മരതക വിരിപ്പുകൾ അതിഥികളായിരമായിരം അവർക്കായ് സ്വപ്നങ്ങളായിരം ഓ മൈ ലവ് ബേർഡ് ആം ഐ വൺ എമംഗ് ദോസ് തൌസന്റ്സ് ഒഫ് കോഴ്സ് ഒഫ്കോഴ്സ് (എന്റെ..) അങ്കണത്തിൽ നീരാട്ടു പൊയ്ക അല്ലിയാമ്പൽ പൂ പൊയ്ക മേനികൾ നീന്തിയൊഴുകും ദാഹവള്ളികൾ പോലവേ അതിഥികളായിരമായിരം അവർക്കായ് തല്പങ്ങളായിരം ഓ മൈ ലവ് ബേർഡ് ആം ഐ വൺ എമംഗ് ദോസ് തൌസന്റ്സ് ഒഫ് കോഴ്സ് ഒഫ്കോഴ്സ് (എന്റെ..)

Published by the catalogue editor. Rights remain with the original creators.