1974 · song 1

Chanchalamizhi

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ചഞ്ചലമിഴിയൊരു കവിത ചഞ്ചലമിഴിയൊരു കവിത -അതി ലഞ്ജനമലങ്കാരമായി ഉപമയോ ഉൽപ്രേക്ഷയോ ഉണരുമാ ഭാവം രൂപകമോ (ചഞ്ചലമിഴി..) താമരയിതളെന്നു തോന്നി -മധു സാഗരമാണെന്നു തോന്നി വാനവും നയനവും ഒന്നാണെന്നാ ദാഹമുകിലുകൾ ചൊല്ല്ലീ പെയ്യുക ദാഹത്തിൻ മേഘങ്ങളേ -പ്രേമ യൗവ്വനവാടികൾ പൂത്തിടട്ടേ (ചഞ്ചലമിഴി..) ആരാധകനായ് വന്നൂ ഞാൻ ഭാവനതൻ മുത്തു കാണാൻ താരുകൾ പൊഴിയും താരകളായ് നിൻ രാഗമൃദുലമാം ചുണ്ടിൽ തൂവുക ശോഭകൾ അധരങ്ങളേ -രാഗ യൗവ്വനം മാലയായ് കോർത്തിടട്ടേ (ചഞ്ചലമിഴി..)

Published by the catalogue editor. Rights remain with the original creators.