1974 · song 2
Madanapushpavana Shalabhangale
Credits
- Singer
- P Madhuri
- Lyricist
- P Bhaskaran
- Composer
- MK Arjunan
Lyrics
മദനപുഷ്പവന ശലഭങ്ങളേ
മധുരമധുരമാം നിമിഷങ്ങളേ
ഇത്രനാള്‍ ഏതു സ്വപ്നത്തിന്റെ
മൊട്ടില്‍ നിങ്ങളൊളിച്ചിരുന്നു
മോഹനിദ്രയില്‍ നിന്നും നിങ്ങടെ
മോഹനഗാനമെന്നെ വിളിച്ചുണര്‍ത്തി
വിളിച്ചു - ഞാനാം ദാസിയെയിരുത്തി
വികാര സ്വര്ണ്ണരഥത്തില്‍ - നവമൊരു
വികാരസ്വര്‍ണ്ണരഥത്തില്‍
(മദന...)
ആനന്ദത്തിന്‍ പരാഗധൂളിയാല്‍
ആത്മാവിന്‍ അങ്കണം അലംകൃതമായ്
വിലാസനളിനിയിലിറങ്ങും ഞാനൊരു
മരാള രാജകുമാരി - ഞാനൊരു
മരാള രാജകുമാരി
(മദന...)
Published by the catalogue editor. Rights remain with the original creators.