1974 · song 1

Cheppo Cheppo

From Moham

Credits

Singer
P Madhuri
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

ചെപ്പോ ചെപ്പോ കാണട്ടെ ചെപ്പടിച്ചെപ്പിലരിപ്പൊടി കണ്ണാടിനോക്കി ചെപ്പുകൊട്ട് കണ്ണാരം‌പൊത്തി ചെപ്പുകൊട്ട് ചെപ്പോ ചെപ്പോ കാണട്ടെ ഉണ്ണിക്ക് നാളെ പൊട്ടിച്ചിരി ഊരിലെ തേവര്‍ക്ക് താലപ്പൊലി മണ്ണിനും വിണ്ണിനും നേരംവെളുത്തപ്പോ പൊന്നിളം‌വെയിലില്‍ മുങ്ങിക്കുളി പൊന്നിളം‌വെയിലില്‍ മുങ്ങിക്കുളി (ചെപ്പോ...) ശംഖുപുഷ്പത്തിനു കാതുകുത്ത് ചിങ്ങത്തുമ്പിയ്ക്ക് തേനൂട്ട് മുറ്റത്തെ മുല്ലയ്ക്ക് താലികെട്ട് കുട്ടനും കൂട്ടര്‍ക്കും തപ്പുകൊട്ട് ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണന്‍ ഉണ്ണിക്കു വീട് അമ്പാടി ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണന്‍ ഉണ്ണിക്കു വീട് അമ്പാടി അഷ്ടമിരോഹിണി പിറന്നാള് അത്തം പത്തിന് ചോറൂണ് അത്തം പത്തിന് ചോറൂണ് (ചെപ്പോ..)

Published by the catalogue editor. Rights remain with the original creators.