1974 · song 7

Sanchaari Swapnasanchaari

From Durga

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

സഞ്ചാരീ സ്വപ്നസഞ്ചാരീ ഈ മഞ്ചാടിക്കുടിലിൻ മുറ്റത്തുവരുമോ നിൻ ചൂഡാമണി തരുമോ (സഞ്ചാരീ..) പുല്ലാനിത്താഴ്വരക്കാട്ടിൽ പോയി ഞാൻ പുള്ളിപ്പുലിനഖം കൊണ്ടു വരാം ഈ കണ്ണാടിപ്പുഴയിൽ നീർ കുടിക്കാൻ വരും കസ്തൂരി മൃഗത്തിനെ പിടിച്ചു തരാം ഒരു മോതിരത്തിനു കല്ലുതരൂ കല്ലുതരൂ ഒരു കല്ലുതരൂ (സഞ്ചാരീ..)   ഭൂതത്താൻ പാറകൾ കേറിപ്പോയ് ഞാൻ പൂന്തേൻമെഴുകട കൊണ്ടു വരാം ഈ പൊന്നോലത്തണലിൽ കിടന്നുറങ്ങാനൊരു മന്ദാരക്കിടക്ക ഞാൻ വിരിച്ചു തരാം ഒരു മൂക്കുത്തിക്കു മുത്തുതരൂ മുത്തുതരൂ ഒരു മുത്തുതരൂ (സഞ്ചാരീ..)

Published by the catalogue editor. Rights remain with the original creators.