1974 · song 6

Sahyante Hridayam

From Durga

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

സഹ്യന്റെ ഹൃദയം മരവിച്ചു സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍ മണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞൂ നദികള്‍ കരഞ്ഞൂ - കരഞ്ഞൂ ഈ വനഛായയില് പോയവസന്തത്തില്‍ പൂവിട്ടുവിടര്‍ന്നോരനുരാഗമേ നീയൊരു വിരഹവികാരമായി ഇന്ന് നിന്‍ കുടില്‍ കണ്വാശ്രമമായീ ഒക്കത്തു ജീവിതച്ചുമടുമായ് പോവുക ദു:ഖപുത്രീ - ദു:ഖപുത്രീ... ദു:ഖപുത്രീ... പേരറിയാത്തൊരു സായാഹ്നസ്വപ്നത്തിന്‍ മാറത്തു പടര്‍ന്നോരഭിലാഷമേ നീയൊരു നിത്യവിഷാദമായി ഇന്ന് നിന്‍കഥ ശാകുന്തളമായീ ഒറ്റയ്ക്കു കണ്ണുനീര്‍ക്കുടവുമായ് പോവുക ദു:ഖപുത്രീ - ദു:ഖപുത്രീ... ദു:ഖപുത്രീ... സഹ്യന്റെ ഹൃദയം മരവിച്ചു സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍ മണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞൂ നദികള്‍ കരഞ്ഞൂ - കരഞ്ഞൂ

Published by the catalogue editor. Rights remain with the original creators.