1974 · song 10

Shucheendranaadhaa

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ശുചീന്ദ്രനാഥാ.... ശുചീന്ദ്രനാഥാ നാഥാ സ്വയംവര മംഗല്യഹാരമിതാ സുമംഗലാതിര രാത്രിയിൽ ചാർത്തുവാൻ സ്വർണ്ണ രുദ്രാക്ഷമാലയിതാ (ശുചീന്ദ്ര..) ശുചീന്ദ്രനാഥാ... തിങ്കൾ തിരുമുടിക്കെട്ടുലഞ്ഞങ്ങനെ ഗംഗാതരംഗമദമുണർന്നങ്ങനെ തങ്കനാഗത്തളചുറ്റഴിഞ്ഞങ്ങനെ നൃത്തമാടൂ - നാഥൻ നൃത്തമാടൂ പൊൻമുകിൽ പല്ലക്കിൽ ദേവകളെത്തുമ്പോൾ പുഷ്പവൃഷ്ടിയിൽ കുളിക്കൂ (ശുചീന്ദ്ര..) ശുചീന്ദ്രനാഥാ... കണ്ണിൽ കൂവളപ്പൂ വിടർന്നങ്ങനെ കർണ്ണാഭരണ മണിയുതിർന്നങ്ങനെ കന്നിമാൻപേടതൻ മെയ്പുണർന്നങ്ങനെ നൃത്തമാടൂ - ദേവൻ നൃത്തമാടൂ മുല്ലപ്പൂവമ്പുമായ് മന്മഥനെത്തുമ്പോൾ മൂന്നാം തൃക്കണ്ണടയ്ക്കൂ (ശുചീന്ദ്ര..) ശുചീന്ദ്രനാഥാ...

Published by the catalogue editor. Rights remain with the original creators.