1974 · song 8

Neelaambujaakshimaare

Credits

Singer
P Susheela Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ആ.. ആ.. നീലാംബുജാക്ഷിമാരേ സഖിമാരേ നിങ്ങള്‍ക്കൊരു കേളീ- മണ്ഡപം തീര്‍ത്തു ഞാന്‍ കൈകൊട്ടി കൈകൊട്ടി കളിക്കാം അവിടെ കളഭപ്പൂഞ്ചോലയില്‍ കുളിക്കാം (നീലാംബുജാക്ഷി..) ആ.. ആ.. മലയസമീരനില്‍ മരതകസാനുവില്‍ മായാഗന്ധര്‍വ്വയാമങ്ങളില്‍ പവിഴവളകിലുക്കി കനകത്തളകിലുക്കി പന്തടിക്കാം ഇലപ്പന്തടിക്കാം ശങ്കരാഭരണങ്ങള്‍ പാടാം ഒന്നിച്ചു ശങ്കരാഭരണങ്ങള്‍ പാടാം ആ.. ആ.. (നീലാംബുജാക്ഷി..) വസുമതിപ്പൊയ്കയില്‍ മനസിജപൊയ്കയില്‍ വൈശാഖോത്സവ രാത്രികളില്‍ മദനകലയുണര്‍ത്തി ഹൃദയലത പടര്‍ത്തി മാലകോര്‍ക്കാം വനമാലകോര്‍ക്കാം മംഗല്യകടാക്ഷങ്ങള്‍ ചൂടാം ദേവന്റെ മംഗല്യകടാക്ഷങ്ങള്‍ ചൂടാം ആ.. ആ.. (നീലാംബുജാക്ഷി..)

Published by the catalogue editor. Rights remain with the original creators.