1974 · song 6

Muthiyamma Pole Vannu

Credits

Singer
P Jayachandran P Madhuri Chorus
Lyricist
Dr Balakrishnan
Composer
AT Ummer

Lyrics

മുത്തിയമ്മ പോലെ വന്ന് പുലിയെപ്പോലെ ചീറി നിന്ന പ്രിന്‍സിപ്പാളേ പ്രിന്‍സിപ്പാളേ ഗോ ബാക്ക് ഗോ ബാക്ക് ഗോ..ബാക്ക് (മുത്തിയമ്മ...) മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം (മുത്തിയമ്മ...) മൂണിലെത്തി മനുഷ്യരിന്നു മണ്ണുമാന്തും കാലത്തില്‍ മൂക്കു മൂടി പര്‍ദ്ദയിട്ടു ക്ലാസ്സില് ഞങ്ങളെത്തണോ ക്ലാസ്സില്‍ ഞങ്ങളെത്തണോ ക്ലാസ്സില്‍ ഞങ്ങളെത്തണോ.. കാലം പഴയ കാലമല്ല പട്ടിക്കാട്ടു മൂത്തമ്മേ കോലം മാറി ഫാഷന്‍ മാറി മാറ്റു ചട്ടം മൂത്തമ്മേ മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം (മുത്തിയമ്മ...) തുണി വകയ്ക്കു വിലയും കൂടി തുന്നല്‍ക്കൂലി ജാസ്തിയായ് തുണി കുറച്ചു തുന്നി ഞങ്ങള്‍ തുണിയും ലാഭം പണവും ലാഭം മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം (മുത്തിയമ്മ...)

Published by the catalogue editor. Rights remain with the original creators.