1974 · song 5

Kingini Ketti

Credits

Singer
KJ Yesudas
Lyricist
Dr Balakrishnan
Composer
AT Ummer

Lyrics

കന്യകളേ...കന്യകളേ സുന്ദരചിന്താ കന്യകളേ.. കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ സുന്ദരചിന്താ കന്യകളേ ചന്ദ്രമണ്ഡല താഴ്വരയില്‍ പൂത്ത ചന്ദ്രമല്ലിപ്പൂവുകളേ അനുരാഗമല്ലിപ്പൂവുകളേ കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ സുന്ദരചിന്താ കന്യകളേ അനുരാഗദേവിതൻ വാസന്തവനിയില്‍ ഒരു പൊന്‍കുടം തേന്‍ ചൊരിയൂ -എനിക്കായ് ഒരു കുടം പൂന്തേൻ ചൊരിയൂ കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ സുന്ദരചിന്താ കന്യകളേ ചിത്രശലഭ ചിറകുകള്‍ കൊണ്ടൊരു ചിത്രകുടീരം തീര്‍ത്തു ചൈത്രപൗര്‍ണ്ണമി രാവില്‍ ഞാനൊരു ചിത്രമെഴുതിയിരുന്നു സപ്തവര്‍ണ്ണ മനോഹര ചിത്രം നിത്യ സത്യമായ് വന്നു - എന്നില്‍ നിത്യ ചൈതന്യമായ് വന്നൂ കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ സുന്ദരചിന്താ കന്യകളേ ചന്ദ്രമണ്ഡല താഴ്വരയില്‍ പൂത്ത ചന്ദ്രമല്ലിപ്പൂവുകളേ അനുരാഗമല്ലിപ്പൂവുകളേ കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ സുന്ദരചിന്താ കന്യകളേ

Published by the catalogue editor. Rights remain with the original creators.