1974 · song 4
Chandanakkuriyitta
Credits
- Singer
-
KJ Yesudas
- Lyricist
- Dr Balakrishnan
- Composer
- AT Ummer
Lyrics
ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ നിന്നെ
ചന്ദനപ്പല്ലക്കില്‍ ഏറ്റിടട്ടേ
സിന്ദൂര മേഘങ്ങളുമ്മ വെയ്ക്കും എന്റെ
വിണ്ണിലെ വീട്ടില്‍ ഞാന്‍ കൊണ്ടുപോട്ടേ
ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ...
തങ്കച്ചിലങ്കകള്‍ കെട്ടി വിണ്ണിൻ
അങ്കണവാതിലില്‍ രാഗദേവി
അഷ്ടമംഗല്യത്താലമേന്തീ
അഷ്ടമംഗല്യത്താലമേന്തീ
ആത്മപ്രഹര്‍ഷമേ കാത്തുനില്‍പ്പൂ
ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ നിന്നെ
ചന്ദനപ്പല്ലക്കില്‍ ഏറ്റിടട്ടേ
ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ...
നവരത്നമംഗളദീപമേന്തി
സുരതാരകന്യകള്‍ നില്‍പ്പൂ നീളേ
അണയുകെന്‍ ദേവീ അണയൂ നീ
അണയുകെന്‍ ദേവീ അണയൂ നീയെന്‍
മധുരാനുരാഗ മണിയറയിൽ
ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ നിന്നെ
ചന്ദനപ്പല്ലക്കില്‍ ഏറ്റിടട്ടേ
സിന്ദൂര മേഘങ്ങളുമ്മ വെയ്ക്കും എന്റെ
വിണ്ണിലെ വീട്ടില്‍ ഞാന്‍ കൊണ്ടുപോട്ടേ
ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ...
Published by the catalogue editor. Rights remain with the original creators.