Chattakkari poster

1974 · song 5

Yuvaakkale Yuvathikale

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

യുവാക്കളേ യുവതികളേ യുഗചേതനയുടെ ലഹരികളേ വിഷാദമറിയാത്ത സ്വപ്നങ്ങൾ നമ്മൾ വികാര പുഷ്പങ്ങൾ (യുവാക്കളേ...) നമ്മുടെ ചുണ്ടിലെ മന്ദഹാസങ്ങൾ നാളത്തെ വസന്തങ്ങൾ നമ്മുടെ അനുരാഗ സംഗമങ്ങൾ നാളത്തെ ശാകുന്തളങ്ങൾ ചിരിക്കൂ പൊട്ടിച്ചിരിക്കൂ ചില്ലുപാത്രങ്ങൾ നിറയ്ക്കൂ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും ക്രിസ്തുമസ് രാത്രിയാക്കൂ - ജീവിതം ക്രിസ്തുമസ് രാത്രിയാക്കൂ (യുവാക്കളേ...) നമ്മുടെ കണ്ണിലെ സ്വർണ്ണനാളങ്ങൾ നാളത്തെ വെളിച്ചങ്ങൾ നമ്മുടെ ചൂടുള്ള ചുംബനങ്ങൾ നാളത്തെ സൗഗന്ധികങ്ങൾ ചിരിക്കൂ പൊട്ടിച്ചിരിക്കൂ ചില്ലുപാത്രങ്ങൾ നിറയ്ക്കൂ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും ക്രിസ്തുമസ് രാത്രിയാക്കൂ - ജീവിതം ക്രിസ്തുമസ് രാത്രിയാക്കൂ (യുവാക്കളേ...)

Published by the catalogue editor. Rights remain with the original creators.