1974 · song 1

Aa Nimishathinte

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

ആ..ആ...ആ... ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ ഞാനൊരാവണി തെന്നലായ്‌ മാറി ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം ആത്മദളത്തില്‍ തുളുമ്പി... ആത്മദളത്തില്‍ തുളുമ്പി... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണി തെന്നലായ്‌ മാറി... നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2) രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി പൂവിലെന്‍ നാദം മെഴുകി.. അറിയാതെ...നീയറിയാതെ...  ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ ഞാനൊരാവണി തെന്നലായ്‌ മാറി ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ മനം ആരഭി തന്‍ പദമായി (2) ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍  നവ്യ ഭാവ  മരന്ദം വിതുമ്പി (2) താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍ താരാട്ടു പാട്ടായ്‌ ഒഴുകീ ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ താളം പകര്‍ന്നു ഞാന്‍ നല്‍കീ.. താളം പകര്‍ന്നു ഞാന്‍ നല്‍കീ.. അറിയാതെ...നീയറിയാതെ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണി തെന്നലായ്‌ മാറി ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭി തന്‍ പദമായി..... .

Published by the catalogue editor. Rights remain with the original creators.