1974 · song 3

Raga Thunthila Neela

From Chanchala

Credits

Singer
P Susheela P Jayachandran
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

രാഗതുന്ദിലനീലനേത്രത്താല്‍ രാജകുമാരീ നീ ബന്ധിച്ചു എന്നെ ബന്ധിച്ചു മാരബാണങ്ങള്‍ എയ്തു ഞാനെന്റെ മാനസചോരനെ ശിക്ഷിച്ചു ഇന്നു ശിക്ഷിച്ചു (രാഗതുന്ദില..) പിന്നെയും ചുണ്ടിണയാലതിന്‍ പിഴയടയ്ക്കുവാന്‍ മോഹിച്ചു ഞാന്‍ പിഴയടയ്ക്കുവാന്‍ മോഹിച്ചു പൂവുപോലത്തെ കൈകളാല്‍ മന്ദം കൈവിലങ്ങുവെച്ചു - നിനക്കു കൈവിലങ്ങുവെച്ചു (രാഗതുന്ദില..) താമരതണ്ടൊത്ത നിന്റെ പാണിയില്‍ തടവുപുള്ളിയായി - ഞാനിന്ന് തടവുപുള്ളിയായി പ്രേമശിക്ഷയില്‍ ഭൃംഗത്തെയിന്നു ഞാന്‍ പൂമൊട്ടിനുള്ളില്‍ ബന്ധിച്ചു പൂമൊട്ടിനുള്ളില്‍ ബന്ധിച്ചു (രാഗതുന്ദില..)

Published by the catalogue editor. Rights remain with the original creators.