1974 · song 2

Kalyaanaraavile

From Chanchala

Credits

Singer
Mehboob
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

കല്യാണരാവിലെൻ പെണ്ണിന്റെ വീട്ടിൽ കള്ളൻ കടന്നയ്യോ -അയ്യോ കള്ളൻ കടന്നയ്യോ കള്ളനെടുത്തതു കാശല്ലാ കള്ളനെടുത്തത് പണമല്ലാ ങ്ങേ.. കള്ളനെടുത്തത് കാശല്ല പണമല്ല അമ്മായിയമ്മേടെ.... എന്തോന്നാടാ നിന്റെ അമ്മായിയമ്മേടെ അമ്മായിയമ്മേടെ സ്വർണ്ണപ്പല്ല് - എന്റെ അമ്മായിയമ്മേടെ സ്വർണ്ണപ്പല്ല് (കല്യാണ...) വായാടിയാകുമെൻ അമ്മായി പിറ്റേന്ന് വായ തുറന്നില്ല - തെല്ലും വായ തുറന്നില്ല അമ്മായിയപ്പനും വീട്ടിലെ കൂട്ടർക്കും അമ്പമ്പോ വല്ലാത്ത സന്തോഷം (കല്യാണ...) കള്ളനാപ്പല്ലുമായ് ചന്തയിൽ ചെന്നപ്പോൾ പല്ലിന്റകത്തൊരു വിഷസഞ്ചി - വിഷസഞ്ചീ.. കാലത്തേ തന്നെ കളവുകുറ്റത്തിനു പോലീസവനെ പിടികൂടി - പിടികൂടി (കല്യാണ...) ആരോടും മിണ്ടാതെൻ അമ്മായിയപ്പനാ ചോരനു നൽകീ സമ്മാനം കേസ്സു വാദിക്കുവാൻ വക്കീലിനേകുവാൻ ഫീസിനു വേണ്ടി തുക നൽകീ - തുക നൽകീ (കല്യാണ...)

Published by the catalogue editor. Rights remain with the original creators.