1974 · song 1

Ente Nenchile

From Chanchala

Credits

Singer
Cochin Ibrahim
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

എന്റെ നെഞ്ചിലെ ചൂടില്‍ ഇന്നൊരു സുന്ദരസ്വപ്നത്തിന്‍ ശവദാഹം കണ്മണീ ഞാന്‍ രാപ്പകല്‍ കണ്ടുവന്ന കനകസ്വപ്നത്തിന്‍ ശവദാഹം (എന്റെ നെഞ്ചിലെ..) കണ്ണീരിന്‍ കാട്ടരുവിക്കരയില്‍ അടുക്കിയ ചന്ദനവിറകിന്റെ ചിതയില്‍ ഏകനായ് ഞാന്‍ ചുമന്നിറക്കി വെച്ചു - എന്റെ മോഹനസ്വപ്നത്തിന്‍ ശവമഞ്ചം - ശവമഞ്ചം (എന്റെ നെഞ്ചിലെ..) നീലാകാശത്തില്‍ പാതിരാത്താരകള്‍ നാലഞ്ചു കൈത്തിരി കൊളുത്തി കറുത്ത ചക്രവാളം വീര്‍പ്പടക്കി - പൊട്ടി- ക്കരഞ്ഞു രാക്കിളി മാത്രം - രാക്കിളി മാത്രം (എന്റെ നെഞ്ചിലെ..)

Published by the catalogue editor. Rights remain with the original creators.