1974 · song 7

Thirunellikkaattilo

Credits

Singer
P Jayachandran P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

തിരുനെല്ലിക്കാട്ടിലോ തിരുവില്വാമലയിലോ തിരുവാതിര ഞാറ്റുവേലപ്പെണ്ണ് ഹോയ് തിരുമുറ്റം തൂത്തുതളിച്ചിതുവഴി വാ തീർത്ഥജലക്കുമ്പിളുമായ് ഇതുവഴി വാ പെണ്ണിതുവഴി വാ തിരുനെല്ലിക്കാട്ടിലോ നീലമുകിൽ പാവാട പിഴിഞ്ഞു ചുറ്റി ഈ നീരില്ലാച്ചോലകളിൽ പെയ്തിറങ്ങി ഒരു തുള്ളി കുടിനീരിറക്കാത്ത മണ്ണിലേക്ക് ഒരു പനിനീരുറവയായ് ഒഴുകി വാ ഒഴുകി വാ ഒഴുകി വാ... ആ പനിനീരുറവയിൽ അരയിലൊറ്റമുണ്ടുമായ് അന്നാവണി ചന്ദ്രിക തേച്ചുകുളിക്കും നമ്മളും തേച്ചുകുളിക്കും - തേച്ചുകുളിക്കും കാവിവെയിൽ ചിറ്റാട പുതച്ചുനിൽക്കും ഈ പൂവില്ലാക്കുന്നുകളിൽ താളമാടി ഒരു തുമ്പക്കുടവും കിളിർക്കാത്ത മണ്ണിലേക്ക് ഒരു പൂപ്പാലരുവിയായ് ഒഴുകി വാ ഒഴുകി വാ ഒഴുകി വാ... ആ കുളിർനീരരുവിയിൽ ഒരു കടിഞ്ഞൂൽപ്പൂവിനെ അന്നാതിരചന്ദ്രിക മേൽകഴുകിക്കും നമ്മളും മേൽകഴുകിക്കും - മേൽകഴുകിക്കും തിരുനെല്ലിക്കാട്ടിലോ തിരുവില്വാമലയിലോ തിരുവാതിര ഞാറ്റുവേലപ്പെണ്ണ് ഹോയ് തിരുമുറ്റം തൂത്തുതളിച്ചിതുവഴി വാ തീർത്ഥജലക്കുമ്പിളുമായ് ഇതുവഴി വാ പെണ്ണിതുവഴി വാ തിരുനെല്ലിക്കാട്ടിലോ

Published by the catalogue editor. Rights remain with the original creators.