1974 · song 5

Panineer Mazha

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പനിനീര്‍മഴ പൂമഴ തേന്‍മഴ മഴയില്‍ കുതിരുന്നൊരഴകേ നനയുന്നതു കഞ്ചുകമോ സഖീ നിന്നെ പൊതിയും യൗവ്വനമോ (പനിനീര്‍മഴ..) കണ്‍പീലികളില്‍ തങ്ങി - ചുണ്ടിലെ കമലക്കൂമ്പുകള്‍ നുള്ളി മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി മൃദുരോമങ്ങളിലിടറി പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ പവിഴ മഴത്തുള്ളി പണ്ടു ശ്രീപാര്‍വതിയെപ്പോലെ നിന്നെയും സുന്ദരിയാക്കി- സുന്ദരിയാക്കി (പനിനീര്‍മഴ..) മേഘപ്പൂക്കളിലൂടെ - മുകളിലെ മഴവില്‍ പൊയ്കയിലൂടെ കാറ്റിന്‍ ചിറകില്‍ പിടിച്ചു കയറി കനകപ്പൂമ്പൊടി പൂശി മണ്ണിന്‍ മനസ്സിലെ വികാരമായൊരു മധുര മഴത്തുള്ളി പണ്ടു ഭാഗീരഥിയെപ്പോലെ നിന്നെയും പുഷ്പിണിയാക്കി - പുഷ്പിണിയാക്കി (പനിനീര്‍മഴ..)

Published by the catalogue editor. Rights remain with the original creators.