1974 · song 4

Paathiraathanuppu

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

പാതിരാ തണുപ്പു വീണു.. മഞ്ഞു വീണു... പാതിരാ തണുപ്പു വീണു മഞ്ഞു വീണു പാട്ടു നിര്‍ത്തി കിടക്കൂ രാപ്പാടി (പാതിരാ..) കാറ്റോടും ജാലകങ്ങള്‍ അടച്ചോട്ടെ ഈ കാറ്റാടി കുളിര്‍പങ്ക നിറുത്തിക്കോട്ടെ ആയിരം പുതപ്പിട്ടു പുതച്ചാലും എത്രയായിരം കിനാവുകള്‍ വിളിച്ചാലും വരുമോ ഉറക്കം വരുമോ മറ്റെന്തോ കൊതിക്കുമീ ഹൃദയം ഒരു ഭര്‍തൃമതിയുടെ ഹൃദയം ഹേയ്! എന്തിനീ സൌന്ദര്യപ്പിണക്കം (പാതിരാ..) കന്നിപ്പൂ മെത്തയിന്‍മേല്‍ വിരിച്ചോട്ടെ ഈ കണ്ണാടി വിളക്കൊന്നു കെടുത്തിക്കോട്ടെ നാഥന്റെ ഗന്ധമേറ്റു കിടക്കാതെ പ്രാണനാഥന്റെ കരവല്ലി പൊതിയാതെ വരുമോ ഉറക്കം വരുമോ സ്വര്‍ഗങ്ങള്‍ കൊതിക്കുമീ ഹൃദയം ഒരു ഭര്‍തൃമതിയുടെ ഹൃദയം ഹേയ്! എന്തിനീ പരിഭവമയക്കം (പാതിരാ..)

Published by the catalogue editor. Rights remain with the original creators.