1974 · song 6
Swarna Chembakam
Credits
- Singer
-
P Jayachandran
LR Eeswari
Srividya
KP Chandramohan
- Lyricist
- Mankombu Gopalakrishnan
- Composer
- Shankar Ganesh
Lyrics
സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ
പുഷ്യരാഗത്തേരിലിറങ്ങിയ പുഷ്പഗന്ധിയെ കണ്ടൂ ഞാൻ
പുഷ്പഗന്ധിയെ കണ്ടൂ ഞാൻ
കോവിലകത്തെ തമ്പുരാനൊരു മോഹമുദിച്ചൂ -
ഒരു മോഹമുദിച്ചൂ
ഗ്രാമകന്യക പുഞ്ചിരിക്കേ പ്രേമമുദിച്ചൂ -
പ്രേമമുദിച്ചൂ
സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ
കിളിമൊഴീ കളമൊഴീ - നിൻ കിങ്ങിണി അരമണി കിലുങ്ങീ
ഹംസപദങ്ങളിൽ നീ വിരിയിച്ചൊരു
ഹർഷാനുഭൂതിയിൽ ഞാൻ മയങ്ങീ
ഹർഷാനുഭൂതിയിൽ ഞാൻ മയങ്ങീ
ഗന്ധർവ്വഗായകാ നമ്മുടെ മനസ്സിലെ സിന്ദൂരപുഷ്പങ്ങൾ വിടർന്നൂ
വിധിച്ചതും കൊതിച്ചതും നടക്കുന്നു
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു നടക്കുന്നു നടക്കുന്നു
സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ
സ്വർഗ്ഗത്തിലല്ല വിവാഹങ്ങൾ - നിത്യം
പുഷ്പിക്കുമീ ഭൂവിൻ മടിയിലല്ലോ
മനംപോലെ മാംഗല്യം നടക്കുമ്പോൾ സ്വർഗ്ഗം
മധുവിധുലഹരികളിൽ ലയിച്ചുചേരും
സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ
പുഷ്യരാഗത്തേരിലിറങ്ങിയ പുഷ്പഗന്ധിയെ കണ്ടൂ ഞാൻ
പുഷ്പഗന്ധിയെ കണ്ടൂ ഞാൻ
Published by the catalogue editor. Rights remain with the original creators.