1974 · song 5

Neelameghakkuda nivarthi

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
Shankar Ganesh

Lyrics

ഓ.......  നീലമേഘക്കുട നിവര്‍ത്തി  നീലമേഘക്കുട നിവര്‍ത്തി  താല വനപ്പീലി നീര്‍ത്തി  മുഴുക്കാപ്പു ചാര്‍ത്തി നില്‍ക്കും ഗ്രാമസുന്ദരീ - ഗ്രാമസുന്ദരി  നീലമേഘക്കുട നിവര്‍ത്തി  താല വനപ്പീലി നീര്‍ത്തി  മുഴുക്കാപ്പു ചാര്‍ത്തി നില്‍ക്കും ഗ്രാമസുന്ദരീ -  മഞ്ഞിന്‍ മുങ്ങിനീരാടി നിൽക്കും പ്രേമമഞ്ജരി -  എന്‍ മുന്നിലൊരുങ്ങി വരും പേടമാന്മിഴി -  പേടമാന്മിഴി  മടിയില്‍ മഞ്ചാടി മണിപ്പളുങ്ക്  ചൊടിയില്‍ തക്കാളി തളിരഴക് മ ടിയില്‍ മഞ്ചാടി മണിപ്പളുങ്ക് -  പൂം ചൊടിയില്‍ തക്കാളി തളിരഴക്  ഈറനുടുത്തു നീ മന്ദഹസിക്കുമ്പോള്‍  ഇളംമുളം കാടുകള്‍ക്ക് രോമാഞ്ചം  പിന്നില്‍ ഇക്കിളി കൊള്ളിക്കും അഭിനിവേശം  അഭിനിവേശം - അഭിനിവേശം (നീലമേഘ..)  മാറില്‍ മാമ്പുള്ളിപ്പൂഞ്ചുണങ്ങ് -  കണ്ണില്‍ മാനസസരസ്സിലെ നീരൊഴുക്ക്  താഴ്വര പൂത്തു നീ താലമെടുക്കുമ്പോൾ  നിറകതിര്‍ പുഞ്ചയാല്‍ ആഭരണം  ചുണ്ടിലൊരിത്തിരിപ്പൂവിന്റെ കള്ളനാണം  കള്ളനാണം - കള്ളനാണം (നീലമേഘ..)

Published by the catalogue editor. Rights remain with the original creators.