Angathattu poster

1974 · song 4

Swapnalekhe Ninte

From Angathattu

Credits

Singer
P Jayachandran P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

സ്വപ്നലേഖേ - സ്വപ്നലേഖേ സ്വപ്നലേഖേ നിന്‍റെ സ്വയംവരപ്പന്തലിൽ ഞാൻ പുഷ്പകപല്ലക്കിൽ പറന്നു വന്നൂ എന്റെ മംഗലശ്രീദളമാല ചാർത്താൻ ഭവാൻ മത്സരക്കളരിയിൽ ജയിച്ചു വന്നൂ (സ്വപ്നലേഖേ..) ഇന്നെന്റെ ചിത്രഹർമ്മ്യപ്പൂമുഖത്തിരുന്നൊരീ ഇന്ദ്രചാപം കുലച്ചൂ അങ്ങു വന്നിന്ദ്രചാപം കുലച്ചൂ ആ വില്ലിൻ സ്വർണ്ണ ഞാണിൽ തൊടുക്കാൻ നീ നിന്റെ പൂവമ്പു തരുമോ ഭൂമിപുത്രീ ആര്യപുത്രാ പോരൂ എന്റെ അർഘ്യപാദ്യാദികൾ സ്വീകരിക്കൂ ഓ..ഓ..ഓ..ഓ.. (സ്വപ്നലേഖേ..) മേലാകെ പൂത്തു പൂത്തു ഞാൻ തന്നെയൊരു വന- മാലയായ് മാറിയാലോ - താമര മാലയായ് മാറിയാലോ ആ മാല മാറിലിട്ടു നടക്കും ഞാനെന്റെ രോമാഞ്ചമാകും രാജപുത്രീ ആര്യപുത്രാ പോരൂ എന്റെ അന്തഃപുരം ഭവാനലങ്കരിക്കൂ ഓ...ഓ...ഓ...ഓ.. (സ്വപ്നലേഖേ..)

Published by the catalogue editor. Rights remain with the original creators.