Angathattu poster

1974 · song 3

Ankathattukaluyarnna Naadu

From Angathattu

Credits

Singer
P Leela P Madhuri Ayiroor Sadasivan
Lyricist
Vayalar
Composer
G Devarajan

Lyrics

അങ്കത്തട്ടുകളുയർന്ന നാട് ആരോമൽചേകവർ വളർന്ന നാട് പടവാൾ മുന കൊണ്ടു മലയാളത്തിന് തൊടുകുറി ചാർത്തിയ കടത്തനാട് (അങ്കത്തട്ട്...) വടക്കൻ പാട്ടുകളോടൊന്നിച്ചൊഴുകുന്ന വയനാടൻ പുഴയുടെ അമ്മ വീട് അനുരാഗകഥകളെ കവചങ്ങളണിയിച്ചൊ- രിതിഹാസ സമ്പത്തിൻ ജന്മനാട് (അങ്കത്തട്ട്...) ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച കൂത്തു കാണാൻ പോയോരുണ്ണിയാർച്ച വളയിട്ട കൈകൾ കൊണ്ടൂരിയ വാളിന്റെ ഝണഝണ നാദം കേട്ടുണർന്ന നാട് (ആറ്റുമ്മണമേലേ..) തച്ചോളിയൊതേനനും പാലാട്ടുകോമനും കച്ചകളുടുപ്പിച്ച കടത്തനാട് - അങ്ക ക്കച്ചകളുടുപ്പിച്ച കടത്തനാട് കൈരളിയഭിമാന കഞ്ചുകം ചാർത്തുന്ന കളരിപ്പയറ്റിന്റെ തറവാട് കടത്തനാട് കടത്തനാട് (അങ്കത്തട്ട്...)

Published by the catalogue editor. Rights remain with the original creators.