1974 · song 4

Premanubhoothiyumaayennil

From Alakal

Credits

Singer
P Leela
Lyricist
Mankombu Gopalakrishnan
Composer
V Dakshinamoorthy

Lyrics

പ്രേമാനുഭൂതിയുമായെന്നില്‍ നീയൊരു രോമാഞ്ചകഞ്ചുകം ചാര്‍ത്തി ഓരോരോ രാഗവുമായെന്നില്‍ നീയൊരു ഓരിലയില്‍ ഈരിലക്കുട നീര്‍ത്തി മാന്‍പേടയായ് ഞാന്‍ നിന്റെ കിനാവിലെ മാലിനീ തീരത്തു വന്നു ഓമനിച്ചിത്രനാള്‍ നീ കാത്തുസൂക്ഷിച്ച കാമുകഹൃദയം ഞാന്‍ കണ്ടു ദൂരെച്ചിലമ്പുമായ് ദൂതിനു പോയിടും ദേവഹംസങ്ങളുറങ്ങി താരണി സങ്കല്‍പ്പസ്വപ്നങ്ങളെന്നില്‍ തളിരിട്ടു - പൂവിട്ടു വിരിഞ്ഞു പ്രേമാനുഭൂതിയുമായെന്നില്‍ നീയൊരു രോമാഞ്ചകഞ്ചുകം ചാര്‍ത്തി ഓരോരോ രാഗവുമായെന്നില്‍ നീയൊരു ഓരിലയില്‍ ഈരിലക്കുട നീര്‍ത്തി

Published by the catalogue editor. Rights remain with the original creators.