1973 · song 5

Swayamvara Kanyake

From Yaamini

Credits

Singer
KJ Yesudas
Lyricist
Kanam EJ
Composer
MK Arjunan

Lyrics

സ്വയംവരകന്യകേ സ്വപ്നഗായികേ സഖി സ്വര്‍ഗ്ഗകവാടം തുറക്കൂ സപ്തസ്വരങ്ങള്‍ മുഴക്കൂ സ്വയംവരകന്യകേ നിന്‍ ചൊടിയിലടങ്ങാത്ത മധുരമുണ്ടോ - നിന്റെ പുഞ്ചിരിയില്‍ വിടരാത്ത വസന്തമുണ്ടോ - സുന്ദരീ നിന്‍ രാഗതന്ത്രികള്‍ പാടാത്ത ഗന്ധര്‍വ ഗാനങ്ങളുണ്ടോ ഗന്ധര്‍വ ഗാനങ്ങളുണ്ടോ (സ്വയംവര..) നിന്‍ മതിയിലുണരാത്ത കഥകളുണ്ടൊ നിന്റെ കണ്മുനയില്‍ വിടരാത്ത കവിതയുണ്ടോ - കണ്മണീ നിന്‍ മോഹഗംഗയില്‍ പൊങ്ങാത്ത സ്വര്‍ണ്ണമരാളങ്ങളുണ്ടോ സ്വര്‍ണ്ണമരാളങ്ങളുണ്ടോ സ്വയംവരകന്യകേ സ്വപ്നഗായികേ സഖി സ്വര്‍ഗ്ഗകവാടം തുറക്കൂ സപ്തസ്വരങ്ങള്‍ മുഴക്കൂ സ്വയംവരകന്യകേ

Published by the catalogue editor. Rights remain with the original creators.