1973 · song 3

Rathnaraagamunarnna

From Yaamini

Credits

Singer
KJ Yesudas
Lyricist
Kanam EJ
Composer
MK Arjunan

Lyrics

രത്നരാഗമുണര്‍ന്ന നിന്‍ കവിളില്‍ ലജ്ജയില്‍ മുത്തുകളൊഴുകി ചിത്രമൃഗമിഴി എന്മനതാരില്‍ എത്ര കവിതകളെഴുതി നീ - എഴുതി എത്ര കവിതകളെഴുതി രത്നരാഗമുണര്‍ന്ന നിന്‍ കവിളില്‍ ലജ്ജയില്‍ മുത്തുകളൊഴുകി മഞ്ജുനിലാവിന്റെ മഞ്ഞലയില്‍ നിന്റെ മഞ്ജീരനാദം കേള്‍ക്കുവാന്‍ പുഷ്പവദനേ കാത്തിരുന്നു ഞാന്‍ എത്ര സിന്ദൂര സന്ധ്യകള്‍ എത്ര ശാരദ രാത്രികള്‍ രത്നരാഗമുണര്‍ന്ന നിന്‍ കവിളില്‍ ലജ്ജയില്‍ മുത്തുകളൊഴുകി അഞ്ജനമിഴിയില്‍ അനുരാഗമാര്‍ന്ന നിന്‍ മഞ്ജുളരൂപം കാണുവാന്‍ കൃഷ്ണനയനേ കാത്തിരുന്നു ഞാന്‍ എത്ര ഹേമന്തസന്ധ്യകള്‍ എത്ര വാസന്തരാത്രികള്‍ രത്നരാഗമുണര്‍ന്ന നിന്‍ കവിളില്‍ ലജ്ജയില്‍ മുത്തുകളൊഴുകി ചിത്രമൃഗമിഴി എന്മനതാരില്‍ എത്ര കവിതകളെഴുതി നീ - എഴുതി എത്ര കവിതകളെഴുതി

Published by the catalogue editor. Rights remain with the original creators.