1973 · song 2

Punchiripoovumaay

From Yaamini

Credits

Singer
P Susheela
Lyricist
Kanam EJ
Composer
MK Arjunan

Lyrics

പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി നക്ഷത്രകന്യകള്‍ നാണംകുണുങ്ങികള്‍ പുഷ്പരഥങ്ങളില്‍ വന്നിറങ്ങീ വന്നിറങ്ങീ പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി ഈ മനോജ്ഞ നികുഞ്ജനിരയില്‍ ഈ മദാലസ നിശയില്‍ വിടര്‍ന്നു നില്‍ക്കും വസന്തലഹരിയില്‍ വിചാരമഞ്ജരി നിറഞ്ഞു - എന്റെ വികാരമഞ്ജുഷ കവിഞ്ഞു - കവിഞ്ഞൂ‍..... ഓഹൊഹൊഹോ...ഓ...ഓ...ആ.. പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി ഈ മരാള നിപുണരതിയില്‍ ഈ മൃണാള ദലങ്ങളില്‍ ഉണര്‍ന്നു നില്‍ക്കും ഉന്മദലഹരിയില്‍ വിചാര സദനം നിറഞ്ഞൂ - എന്റെ വികാര ചഷകം കവിഞ്ഞൂ ഉണര്‍ന്നു നില്‍ക്കും ഉന്മദലഹരിയില്‍ വിചാര സദനം നിറഞ്ഞൂ - എന്റെ വികാര ചഷകം കവിഞ്ഞൂ - കവിഞ്ഞൂ ഓഹൊഹൊഹോ...ഓ...ഓ...ആ.. പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി നക്ഷത്രകന്യകള്‍ നാണംകുണുങ്ങികള്‍ പുഷ്പരഥങ്ങളില്‍ വന്നിറങ്ങീ വന്നിറങ്ങീ പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി

Published by the catalogue editor. Rights remain with the original creators.