Veendum Prabhatham poster

1973 · song 1

Aalolaneela Vilochanangal

Credits

Singer
KJ Yesudas S Janaki
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ആലോലനീലവിലോചനങ്ങൾ ചാലിച്ച നീലച്ച മഷിയിൽ മുക്കി മന്മഥനിന്നൊരു കാവ്യമെഴുതി മനസ്സിലെ താമരത്തളിരിൽ (ആലോലനീലവിലോചനങ്ങൾ..) അതിലെ നായകൻ നീയല്ലോ അതിലെ നായിക ഞാനല്ലോ അതിലെ ശ്യാമള വനവീഥികളിലെ മുരളീഗായകൻ നീയല്ലോ (ആലോലനീലവിലോചനങ്ങൾ..) മധുരഭാവനാചിത്രകാരൻ മഴവിൽക്കൊടിയുടെ മുനയാലെ തങ്കക്കിനാവിൻ ഭിത്തിയിലെഴുതി സങ്കൽപസുന്ദര ചിത്രങ്ങൾ (ആലോലനീലവിലോചനങ്ങൾ..) അധരപുടങ്ങളിൽ ഒളിച്ചിരിക്കും അതുലചുംബനത്തിൻ ശലഭങ്ങൾ ചിറകു വിരിക്കാൻ വെമ്പുകയായി..(2) മധുവിധു രജനീ മലർവനിയിൽ (ആലോലനീലവിലോചനങ്ങൾ..)

Published by the catalogue editor. Rights remain with the original creators.