Urvashi Bharathi poster

1973 · song 4

Onnichu Kalichu valarnnu

Credits

Singer
P Leela
Lyricist
Thikkurissi Sukumaran Nair
Composer
V Dakshinamoorthy

Lyrics

ഒന്നിച്ചു കളിച്ചു വളര്‍ന്ന ഉമ്മര്‍കാക്ക - നിങ്ങള്‍ ഇന്നിപ്പം എന്നെ മറന്നതു് നന്നല്ലപ്പാ ഏഴെട്ടു വയസ്സില് നമ്മള് മാവിന്‍മൂട്ടീ ഏഴുനില മാളികവച്ചു മണ്ണുകൂട്ടി എല്ലാരും നോക്കിയിരിക്കണ നേരത്തന്ന് - എന്നെ കല്യാണം ചെയ്ത കണക്കിന് കൊണ്ടു വന്ന് വെള്ളാരം കല്ല് പെറുക്കി കുറുമാ വച്ചു് വെണ്മണല് തെള്ളിയെടുത്ത് പുട്ടവിച്ച് വെള്ളയ്ക്കാ തല്ലിയരച്ച് ചാറെടുത്ത് വെള്ളത്തിലൊഴിച്ചു കലക്കി ചായ ചേര്‍ത്ത് കടലാസ് തെറുത്ത് കൊളുത്തി ബീഡി തന്ന് - നിങ്ങള് കടലില്‍ വലവീശാന്‍ പോണത് നോക്കി നിന്ന് ഒന്നിച്ചു കളിച്ചു വളര്‍ന്ന ഉമ്മര്‍കാക്ക - നിങ്ങള്‍ ഇന്നിപ്പം എന്നെ മറന്നതു് നന്നല്ലപ്പാ ഒരു നാളില് പെറ്റുകിടക്കണം എന്നുരച്ച് - നിങ്ങള് ഉറുമാല് പിണച്ച് കയ്യും കാലും വച്ച് ഉമ്മായെ ബാപ്പാ തല്ലണ ജാട ചൊല്ലി - നിങ്ങള് അമ്മിഞ്ഞ മോന് കൊടെന്ന് എന്നെത്തല്ലി അടിപെട്ട നൊമ്പരമേറ്റ് ഞാന്‍ കരഞ്ഞ് അതു കേട്ട് ഉമ്മാ വന്ന് പഴി പറഞ്ഞ് പല നാള് പറന്നു കടന്ന് നിങ്ങളിന്ന് - കൊച്ചു പാത്തുമ്മേയറിയില്ലെന്ന കാലം വന്ന് പാത്തുമ്മേയറിയില്ലെന്ന കാലം വന്ന്

Published by the catalogue editor. Rights remain with the original creators.