Urvashi Bharathi poster

1973 · song 2

Kaarkoonthal Kettilenthinu

Credits

Singer
KJ Yesudas
Lyricist
Thikkurissi Sukumaran Nair
Composer
V Dakshinamoorthy

Lyrics

കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം മാനഞ്ചും കണ്ണിലെന്തിനൊരഞ്ജനക്കൂട്ട് - നിന്റെ തേൻചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട് ചെമ്പരത്തിപ്പൂമൊട്ട് കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം കളമൊഴി നീ മൊഴിയുമ്പോൾ കുയിൽനാദം - നിന്റെ കണ്ണാടിക്കവിളിൽ കാണാമെൻ രൂപം കൊഞ്ചിക്കൊഞ്ചി പുഞ്ചിരിച്ചാൽ പൂനിലാവെട്ടം - നിന്റെ നെഞ്ചിലൊന്നു നോക്കിപ്പോയാൽ കണ്ണിന്നു തേരോട്ടം കണ്ണിന്നു തേരോട്ടം കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം മന്ദം മന്ദം നടക്കുമ്പോൾ അരയന്നച്ചന്തം - എൻ മാരിവില്ലേ മായൊല്ലേ നീയെന്റെ സ്വന്തം നെന്മേനി വാകപ്പൂവോ നിൻ മേനി നീയാണെൻ സൗന്ദര്യ സാമ്രാജ്യറാണി - സാമ്രാജ്യറാണി കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം മാനഞ്ചും കണ്ണിലെന്തിനൊരഞ്ജനക്കൂട്ട് - നിന്റെ തേൻചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട് ചെമ്പരത്തിപ്പൂമൊട്ട് കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം

Published by the catalogue editor. Rights remain with the original creators.