1973 · song 5

Karalinte Kadalaassil

From Udayam

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ - പ്രേമത്തിന്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ ഓരോ നോട്ടവും ഓരോ നോട്ടായ് തീരുന്നു നെഞ്ചിലെന്‍ കണ്ണേ കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ - പ്രേമത്തിന്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ കൊഞ്ചുന്ന പുഞ്ചിരി ചുണ്ടത്ത് കാമത്തിന്‍ കള്ളപ്പൊന്നുരുക്കുന്ന പെണ്ണേ കോരിച്ചൊരിയുമീ പൊന്നിന്റെ മുത്തുകള്‍ വാരിയെടുക്കട്ടേ മുത്തേ ഞാന്‍ നിന്നെ മാറോടമര്‍ത്തട്ടേ മുത്തേ കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ - പ്രേമത്തിന്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ മട്ടൊത്ത മാന്‍കഴുത്തില്‍ മാര്‍ബിളാം മാറിടത്തില്‍ മന്മഥരാജന്റെ തിരനോട്ടം കൈതപ്പൂനിറമുള്ള കവിളത്ത് ചന്ദ്രിക കതിര്‍മാല തന്നുടെ വിളയാട്ടം (മട്ടൊത്ത..) കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ - പ്രേമത്തിന്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ ഓരോ നോട്ടവും ഓരോ നോട്ടായ് തീരുന്നു നെഞ്ചിലെന്‍ കണ്ണേ കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ - പ്രേമത്തിന്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ

Published by the catalogue editor. Rights remain with the original creators.