1973 · song 4

Pithaave Pithaave

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
LPR Varma

Lyrics

പിതാവേ പിതാവേ ഈ പാനപാത്രം തിരിച്ചെടുക്കേണമേ പിതാവേ പിതാവേ ഈ പാനപാത്രം തിരിച്ചെടുക്കേണമേ ആകാശമേഘങ്ങള്‍ക്കിടയിൽ അത്യുന്നതങ്ങളില്‍ അങ്ങയെ തൃക്കണ്‍പാര്‍ത്തുവന്ന ഭൂമിക്കു പണ്ടിതു ഭിക്ഷനല്‍കിയതല്ലേ - അങ്ങ് ഭിക്ഷനല്‍കിയതല്ലേ സ്വീകരിക്കൂ സ്വീകരിക്കൂ എന്റെ പ്രാണന്റെ മെഴുകുതിരിപ്പൂ ഉരുകുമീ പാനപാത്രം (പിതാവേ..) നിശ്ശബ്ദ ദുഃഖങ്ങള്‍ക്കിടയില്‍ നിത്യശൂന്യതയില്‍ - എന്റെയീ അസ്ഥികളഴിയിട്ട കൂട്ടിനകത്തിതു കൈയ്പ്പു നിറച്ചുതന്നൂ (പിതാവേ..)

Published by the catalogue editor. Rights remain with the original creators.