1973 · song 2

Chembakamo Chandanamo

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
LPR Varma

Lyrics

ചെമ്പകമോ - ചന്ദനമോ കമ്പുകളുണങ്ങിയ കല്‍പ്പകമോ കാമവതികള്‍ കണ്‍കേളിലതകള്‍ കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ പ്രേതമോ - ഒരു മോഹഭംഗത്തിന്‍ പ്രേതമോ ചെമ്പകമോ - ചന്ദനമോ ഒരുമുഖക്കുരു പോലും മുളയ്ക്കാതെ ഒന്നു തളിര്‍ക്കാതെ പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു പ്രണയവികാരമോ ഓ....ഓ... അസ്ഥിപഞ്ജരമോ - ഒരു യൌവനത്തിന്‍ നഗ്നപഞ്ജരമോ ചെമ്പകമോ - ചന്ദനമോ ഒരു നഖക്ഷതം പോലും ഏല്‍ക്കാതെ ഒന്നു പൂക്കാതേ ഋതുദേവതയുടെ ശാപം കിട്ടിയ ഹൃദയവിഷാദമോ ഓ.....ഓ... അസ്ഥിപഞ്ജരമോ - ഒരു വസന്തത്തിന്‍ അഗ്നിപഞ്ജരമോ ചെമ്പകമോ - ചന്ദനമോ കമ്പുകളുണങ്ങിയ കല്‍പ്പകമോ കാമവതികള്‍ കണ്‍കേളിലതകള്‍ കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ പ്രേതമോ - ഒരു മോഹഭംഗത്തിന്‍ പ്രേതമോ ചെമ്പകമോ - ചന്ദനമോ

Published by the catalogue editor. Rights remain with the original creators.